നജ്റാൻ: ഖുർആന്റെ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുക ലക്ഷ്യത്തോടെ നജ്റാൻ ഇസ്ലാഹി സെന്ററിന്റ ആഭിമുഖ്യത്തിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സിൽ നിന്ന് പുറത്തിറങ്ങുന്ന ഖുർആൻ മലയാളം തഫ്സീർ വ്യാഖ്യാതാവായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ മുഖ്യപ്രഭാഷണം നടത്തി.
നജ്റാൻ പ്രദേശത്തെ ഇസ്ലാമിലെ ചരിത്ര സംഭവങ്ങൾ വിവരിച്ച അദ്ദേഹം വിശുദ്ധ ഖുർആൻ പഠനവും അതിന്റ പ്രചാരണവും സമൂഹം പ്രാധാന്യപൂർവം ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. കെ.എം.സി.സി നജ്റാൻ ഹാളിൽ നടന്ന പരിപാടിയിൽ ഖലീൽ സലഫി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നജ്റാൻ പ്രസിഡന്റ് മുഹമ്മദ് ശാക്കിർ, കെ.എം.സി.സി നജ്റാൻ പ്രസിഡന്റ് സലീം ഉപ്പള എന്നിവർ ആശംസ നേർന്നു. ഖലീലുറഹ്മാൻ സലഫി, ഡോ. അബൂഅമാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. നജ്റാൻ ഇസ്ലാഹി സെന്റർ പ്രസിഡൻറ് അബൂബക്കർ അലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.