ജിദ്ദയിൽ നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യൻ താരം വി.പി. സുഹൈർ കളിക്കാരുമായി പരിചയപ്പെടുന്നു
നഹ്ദ റിയൽ കേരള സൂപ്പർ കപ്പ്; റീം റിയൽ കേരളയും സാബിൻ എഫ്.സിയും ജേതാക്കൾ
ജിദ്ദ: നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഡിവിഷൻ എ യിൽ റീം റിയൽ കേരളയും ഷറഫിയ ട്രേഡിങ് സാബിൻ എഫ്.സിയും വിജയികളായി. ജൂനിയർ വിഭാഗത്തിൽ സോക്കർ ഫ്രീക്സ് ടീമും സ്പോർട്ടിങ് യുനൈറ്റഡ് ടീമും തമ്മിൽ നടന്ന മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്പോർട്ടിങ് സോക്കർ ഫ്രീക്സിനെ പരാജയപ്പെടുത്തിയത്. കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്പോർട്ടിങ് യുനൈറ്റഡ് ടീമിന്റെ മിഷൽ മുജീബിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.
എ ഡിവിഷനിലെ വാശിയേറിയ ആദ്യ മത്സരത്തിൽ ശക്തരായ ബ്ലൂ സ്റ്റാറിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സാബിൻ എഫ്.സി പരാജയപ്പെടുത്തി. തകർപ്പൻ ഫോമിൽ കളിച്ച് കാണികളുടെ മനം കവർന്ന് അസ്ലം കളിയിലെ താരമായി. എ ഡിവിഷനിൽ ഐ.ടി സോക്കർ ടീമും റീം റിയൽ കേരള ടീമും തമ്മിൽ നടന്ന മത്സരത്തിൽ റീം റിയൽ കേരള കളം നിറഞ്ഞാടി. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോൾ നേടി. രണ്ടാം പകുതിയിൽ രണ്ട് ഗോളും കൂടെ നേടി ടീം വിജയമുറപ്പിച്ചു. എതിരില്ലാത്ത നാലു ഗോളിനായിരുന്നു റീമിന്റെ വിജയം. റീം റിയൽ കേരളയുടെ പാപ്പിയാണ് കളിയിലെ കേമൻ. ഇന്ത്യൻ താരം വി.പി. സുഹൈർ മുഖ്യാതിഥിയായിരുന്നു. വി.പി. സുഹൈർ, ഷാഫി പവർ ഹൗസ്, റംഷീദ് സമ, റാഫി കോഴിക്കോട്, അലവിഹാജി, ഉമ്മർകുട്ടി, ചെറിയമുഹമ്മദ്, യു.എം. ഹുസ്സൈൻ, സത്താർ ഐ.ടി സോക്കർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഷാജി കോഴിക്കോട് അതിഥികളെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.