പരപ്പനങ്ങാടി സൗഹൃദ സംഘം ‘നാട്ടുമുറ്റം 2018’ സംഘടിപ്പിച്ചു

ജിദ്ദ: പരപ്പനങ്ങാടി സൗഹൃദ സംഘം ‘നാട്ടുമുറ്റം 2018’ കുടുംബ സംഗമം ട്രഷറര്‍ നവാസ് എ.എം ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ് അസീസ്‌ കോറാട് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബ്്ദുൽ മജീദ്‌ നഹ, വൈസ് ചെയര്‍മാന്‍ അബ്​ദുല്ലക്കുട്ടി, കബീര്‍ മഞ്ചേരി, സൈനുദ്ദീന്‍ കോടഞ്ചേരി എന്നിവര്‍ ആശംസ നേർന്നു.
സാജിത ബഷീര്‍, രുഫ്നാ ശിഫാസ്, നഷീദ മുനീര്‍ നഹ എന്നിവരുടെ നേതൃത്വത്തിൽ വനിതകൾക്ക്​ കലാകായിക പരിപാടികള്‍ സംഘടിപ്പിച്ചു. ബഷീര്‍ അച്ചമ്പാട്ട്, ജബ്ബാര്‍ ചപ്പങ്ങത്ത്​ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജമാല്‍ പാഷ, ഹക്കീം അരിമ്പ്ര, ആശ ഷിജു, ധന്യ പ്രശാന്ത്‌, ഡോ. മിര്സാന ഷാജു, ഇസ്​മാഈല്‍ കാനു, ഷബീര്‍ കൊട്ടപുറം എന്നിവർ സംഗീത വിരുന്നൊരുക്കി. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഷ്​റഫ് പുളിക്കലകത്ത്​ സ്വാഗതവും വൈസ് പ്രസിഡൻറ് ഷംസീര്‍ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.

Tags:    
News Summary - naatumuttam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.