റിയാദ്: കേരളീയ മുസ്ലിം മനസുകളില്‍ ജനാധിപത്യ മതേതര വീക്ഷണങ്ങള്‍ വളര്‍ത്തുന്നതിലും വര്‍ഗീയതയെ തുടച്ചുമാറ്റുന്നതിലും സലഫി പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണെന്ന് അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസ്താവിച്ചു.
‘ഇസ്ലാം മാനവിക ഐക്യത്തിന്: സമാധാനത്തിന്’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ദേശീയ കാമ്പയിന്‍െറ ഭാഗമായി റിയാദ് ഇസ്ലാഹി സെന്‍േറഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) സംഘടിപ്പിച്ച ‘വര്‍ഗീയതക്കെതിരെ കൈകോര്‍ക്കുക’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദിന്‍െറ തകര്‍ച്ചക്ക് ശേഷം കേരളത്തിന്‍െറ മണ്ണില്‍ വര്‍ഗീയ ധ്രുവീകരണം സംഭവിക്കാവുന്ന സാഹചര്യമുണ്ടായപ്പോള്‍ സമുദായ നേതൃത്വത്തോടൊപ്പം ഇസ്ലാഹി പ്രസ്ഥാനം സ്വീകരിച്ച വിവേകപൂര്‍ണമായ നിലപാട് എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ എല്ലാ മുസ്ലിം മതസംഘടനകളും തീവ്രവാദത്തെ ശക്തമായി നിരാകരിക്കുകയും അതിനെതിരെ ബോധവത്കരണം നടത്തുകയും ചെയ്യുന്നവരാണെങ്കിലും ഫാഷിസ്റ്റുകള്‍ അവരുടെ നുണപ്രചാരണം തുടരും. അതിനെ ചെറുക്കാന്‍ ഫാഷിസ്റ്റ് രീതികളോ വഴിതെറ്റിയ ജിഹാദികളുടെ രീതിയോ അല്ല, മറിച്ച് ജനാധിപത്യ മതേതര കൂട്ടായ്മകളോടൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്.വി അര്‍ശുല്‍ അഹ്മദ്, സലിം കളക്കര, ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി, ഉമര്‍ ശരീഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഉമര്‍ ഫാറൂഖ് മദനി മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസ്സലാം മോഡറേറ്ററായി. ബഷീര്‍ കുപ്പോടന്‍ സ്വാഗതവും യാസര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.