ജിദ്ദ: അമേരിക്കക്കും ലോക മുസ്ലിം രാജ്യങ്ങൾക്കുമിടയിലെ സാംസ്കാരിക ആശയവിനിമയം’ എന്ന തലക്കെട്ടിൽ മുസ്ലിം വേൾഡ് ലീഗിെൻറ സമ്മേളനം ന്യൂയോർക്കിൽ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക സ്ഥാപന പ്രതിനിധികളും പണ്ഡിതന്മാരും ചിന്തകരും ഗവേഷകരും അമേരിക്കയിൽ നിന്നുള്ളവരുമടക്കം 450 പേർ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക സ്ഥാപന പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയിൽ നിന്നുള്ളവരും ലോകതലത്തിൽ ഭൗദ്ധിക, രാഷ്ട്രീയ, വൈജഞാനിക തലങ്ങളിൽ അറിയപ്പെടുന്നവരും പെങ്കടുക്കുന്നുണ്ട്. സമ്മേളനത്തിനിടയിൽ അമേരിക്കൻ മുസ്ലിം വിദ്യാർഥികൾക്കിടയിൽ സംവാദം ഒരുക്കിയിട്ടുണ്ട്. അമേരിക്കയിൽ നിന്നും മുസ്ലിം ലോകത്തു നിന്നുമുള്ള സാംസ്കാരിക സംഭാവനകൾ, ലോക സമാധാനത്തിന് ഇസ്ലാമിെൻറ സംഭാവനകൾ, അമേരിക്കയിലെ മുസ്ലിംകൾ, അമേരിക്കയും മുസ്ലിം ലോകവുമായുള്ള വൈജഞാനിക വിനിമയം, ലോകസമാധാനം, മാനുഷികവും സാംസ്കാരികവുമായ പങ്കാളിത്തം, ചിന്താ സ്വാതന്ത്യം തുടങ്ങി വിവിധ വിഷയങ്ങളിലാണ് ചർച്ച.
ഇസ്ലാമിക സംസ്കാരത്തെ കുറിച്ചും മറ്റ് സംസ്കാരങ്ങളുടെ രൂപവത്കരണത്തിൽ അതിെൻറ ചരിത്രപരമായ ദൗത്യവും ഒാർമപ്പെടുത്തുകയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് റാബിത്വ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ പറഞ്ഞു. നീതിയിലും നന്മയിലും അധിഷ്ഠിതമായ ഇസ്ലാമിക സഹോദര്യവും ഉദാത്തമായ പൊരുമാറ്റ രീതികളും പരിചയപ്പെടുത്തുന്നതിനുമാണിത്. തീവ്രമായ നിലപാടുകളെ മുസ്ലിം വേൾഡ് ലീഗ് മറ്റാരെക്കാളും മുേമ്പ തള്ളിപ്പറഞ്ഞിട്ടുണ്ട്. വളരെ കുറഞ്ഞ ആളുകളെ മുസ്ലിം ലോകത്ത് തീവ്രമായ ചിന്താഗതികൾ പുലർത്തുന്നുള്ളൂ.
ഭീകരതക്കും തീവ്രതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് സൗദി അറേബ്യ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും അമേരിക്കക്കാരായ നിരവധി രാഷ്ട്രീയക്കാരുടെയും ചിന്തകന്മാരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റിയാദിൽ ഭീകരതാ വിരുദ്ധ കേന്ദ്രം ഉദ്ഘാടനം ചെയ്തത് ഇതിെൻറ ഭാഗമാണെന്നും റാബിത്വ ജനറൽ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.