റിയാദിലെത്തിയ മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ എയർപ്പോർട്ടിൽ കെ.എം.സി.സി നേതാക്കൾ സ്വീകരിക്കുന്നു

മുസ്​ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി റിയാദിലെത്തി

റിയാദ്: നാളെ റിയാദിൽ നടക്കുന്ന കെ.എം.സി.സി തവനൂർ മണ്ഡലം ‘ഈലാഫ് 23’ പരിപാടിയിൽ പങ്കെടുക്കാൻ മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജി റിയാദിലെത്തി. തവനൂർ മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ്​ എം. അബ്​ദുല്ലകുട്ടിയും ഒപ്പമുണ്ട്​. ഇരു നേതാക്കളെയും റിയാദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കൾ സ്വീകരിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫയുടെ നേതൃത്വത്തിൽ തവനൂർ മണ്ഡലം കെ.എം.സി.സി പ്രസിഡൻറ്​ അലികുട്ടി കൂട്ടായി, കെ.എം. ഷാജിയെയും കെ.സി. ലത്തീഫ്, അബ്​ദുല്ല കുട്ടിയെയും ബൊക്ക നൽകി സ്വീകരിച്ചു. കെ.എം.സി.സി നേതാക്കളായ വി.കെ. മുഹമ്മദ്‌‌, യാക്കൂബ് തില്ല​​ങ്കേരി, നൗഫൽ താനൂർ, മണ്ഡലം ഭാരവാഹികളായ സുധീർ, അബൂബക്കർ, യൂസഫ് എന്നിവരും പ​ങ്കെടുത്തു.

നാളെ (വെള്ളി) വൈകീട്ട് ഏഴിന്​ റിയാദ് എക്സിറ്റ് 18 ലെ ദറത് അൽ മനാഖ ഇസ്തിറാഹയിൽ നടക്കുന്ന തവനൂർ മണ്ഡലം സമ്മേളനത്തിൽ ഇരു നേതാക്കളും പങ്കെടുക്കും. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫയടക്കം പ്രമുഖ നേതാക്കൾ സംബന്ധിക്കും. റിയാദിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ രാവും അരങ്ങേറും.

Tags:    
News Summary - Muslim League Secretary K.M. Shaji reached Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.