സംഗീത ആൽബങ്ങളുടെ പോസ്റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്ത ‘ടീ പ്രാഞ്ചിയേട്ടന്മാർ’
ദമ്മാം: ‘ടീം പ്രാഞ്ചിയേട്ടന്മാർ’ പുറത്തിറക്കിയ രണ്ട് സംഗീത ആൽബങ്ങളുടെ പോസ്റ്റർ പ്രകാശനം ചെയ്തു.‘വത്വൻ’, ‘നിഴൽ പക്ഷി’ എന്നീ ആൽബങ്ങളുടെ പോസ്റ്ററാണ് പുറത്തിറക്കിയത്.
ബിനുകുഞ്ഞ് രചനയും സഹീർഷ കൊല്ലം സംവിധാനവും മീനു അനൂപ് സംഗീതവും നിർവഹിച്ച്, ജസീർ കണ്ണൂർ, നിസാർ ആലപ്പി, മീനു അനൂപ്, അസിം സലീം, അഞ്ജലി വിജീഷ്, നിഖിൽ മുരളി എന്നിവർ ചേർന്ന് ആലപിച്ച് ഒരുക്കിയതാണ് ‘വത്വൻ’ എന്ന ആൽബം. സൗമ്യ വിനോദ് (ദേവിക കലാക്ഷേത്ര) ആണ് ആൽബത്തിലെ ഡാൻസ് ചിട്ടപ്പെടുത്തിയത്.
നിഴൽ പക്ഷിയുടെ രചന ബിനുകുഞ്ഞും സംഗീതം സഹീർഷ കൊല്ലവും സംവിധാനം സംഗീത സന്തോഷുമാണ് നിർവഹിച്ചത്. ദമ്മാം തറവാട് ഹാളിൽ നടന്ന പരിപാടിയിൽ സോഫിയ ഷാജഹാനും ആഡ്വ. ഷഹ്നയും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ടീം പ്രാഞ്ചിയേട്ടൻമാർ രക്ഷാധികാരി ജേക്കബ് ഉതുപ്പ്, നവയുഗം ജോയിന്റ് സെക്രട്ടറി അരുൺ ചാത്തന്നൂർ, നടനും നിർമാതാവുമായ സുനീഷ് സാമൂവൽ, ശനീബ് അബുബക്കർ, കവിയും നടനുമായ മാത്തുക്കുട്ടി പള്ളിപ്പാട്, ബിജു വർക്കി, സജീഷ് പട്ടാഴി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
എം.ടി, പി. ജയചന്ദ്രൻ അനുസ്മരണം ബിനു കുഞ്ഞ് നിർവഹിച്ചു. നീതു ശ്രീവത്സൻ അവതാരകയായി.സൗമ്യ ഹരികുമാർ സ്വാഗതവും അർച്ചന അരുൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.