???????????? ?????????????? ???????? ???????????????

അത്താഴത്തിന് മുട്ടിവിളിക്കാൻ അൽഅഹ്സയിലിന്നും ‘മുസാഹറാത്തി’

ദമ്മാം: അത്താഴത്തിന്​ വിളിച്ചുണർത്താൻ മൊബൈൽ ആപ്പുകളും അലാറങ്ങളുമുള്ളപ്പോഴും അൽ അഹ്സയിൽ പരമ്പരാഗതമായി തുട ർന്നുവരുന്ന മുസാഹറാത്തി . പണ്ട് കാലങ്ങളിൽ റമദാൻ കാലത്ത് വിശ്വാസികളെ അത്താഴത്തിന് വിളിച്ചുണർത്താനായി ഒരു വിളി യാളൻ ഡ്രമ്മിൽ കൊട്ടി സമയമറിയിച്ചു വീടുകൾക്കരികിലൂടെ കടന്നു പോകും. ഈ സ​മ്പ്രദായമാണ്​ മുസാഹറാത്തി എന്നു വിളിക്കപ്പെടുന്നത്​. ഉറക്കം മതിയാക്കിയെണീറ്റ് അത്താഴം കഴിക്കാനറിയിക്കുന്നതോടൊപ്പം പരിചിതമായ പാട്ടുകളും ഉറക്കെപ്പാടും.

ഇതു കേട്ട് കുട്ടികളും മുതിർന്നവരും എഴുന്നേറ്റ്​ വീടിന് പുറത്തേക്ക് വരും, വിളിയാളൻ ഡ്രം മുട്ടിപ്പോകുന്നത് നോക്കി നിൽക്കും, കുട്ടികൾ അയാളോപ്പം ചേരും.ഇത്തരത്തിലുള്ള വിളിയാളനെ അറബിയിൽ അബൂതാബിലയെന്നാണ് വിളിക്കുന്നത്. അൽഅഹ്സയിലെ ഓരോ ചെറിയ ഗ്രാമത്തിലും ഓരോ അബുതാബിലമാരുണ്ടാകും. റമദാൻ അവസാനിക്കുന്നതുവരെ അവരുടെ പണി ഭംഗിയായി ചെയ്യും. പെരുന്നാൾ ദിവസം വിശ്വാസികൾ നൽകുന്ന സമ്മാനങ്ങളും, പണവും, മധുരങ്ങളുമൊക്കെയാണ് പ്രതിഫലം.

Tags:    
News Summary - musaharati-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.