റിയാദ് മെട്രോയിലെ വിവിധ ഭാഷകളിൽ മാർഗനിർദേശം നൽകുന്ന ഗൈഡ്
യാത്രക്കാരോടൊപ്പം
റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാൻ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഗൈഡുകൾ. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളിൽ സേവനം നൽകാനും സൗദി ജീവനക്കാരാണ് ഗൈഡുകളായി സജ്ജരായിട്ടുള്ളത്. അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകൾക്കു പുറമെ ആംഗ്യഭാഷയിലും മാർഗനിർദേശം നൽകാനും ആശയവിനിമയം നടത്താനും കഴിയുള്ളവരാണ് ഗൈഡുകളായി നിയമിതരായിട്ടുള്ളത്.
റിയാദ് സിറ്റി റോയൽ കമീഷനാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ ഗൈഡുകൾ കൃത്യമായ ഉത്തരം നൽകും. സ്റ്റേഷനു സമീപത്തെ പിക്നിക് പോയന്റുകളെയും കോഫി ഷോപ്പുകളെയും ബസ് റൂട്ടുകളെയും കുറിച്ചെല്ലാം ആവശ്യമായ വിവരങ്ങൾ ഇവർ നൽകും. ഔദ്യോഗിക ഗ്രീൻ യൂനിഫോമിലാണ് ഇവരുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.