മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനം; സൗദീ ദേശീയ പ്രചാരണോദ്ഘാടനം നാളെ

ദമ്മാം: 'നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തില്‍ ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിലായി കോഴിക്കോട് നടക്കാനിരിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സൗദീ ദേശീയതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് സൂം പ്ലാറ്റ്‌ഫോം വഴി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡഡന്റ് എന്‍.വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. സുബൈര്‍ പീടിയേക്കല്‍, നസീറുദ്ദീന്‍ റഹ്‌മാനി എന്നിവര്‍ പ്രമേയവിശദീകരണം നടത്തും. ഇന്ത്യന്‍ ഇസ്‍ലാഹീ സെന്റര്‍ സൗദീ ദേശീയ നേതാക്കളായ അബ്ബാസ് ചെമ്പന്‍, അബൂബക്കര്‍ മേഴത്തൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ്, ഹബീബ് റഹ്‌മാന്‍ മേലേവീട്ടില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കും.

സമ്മേളനത്തിന്റെ സന്ദേശ പ്രചരണാർഥം സൗദി അറേബ്യയുടെ പടിഞ്ഞാറൻ, മധ്യ, കിഴക്കൻ പ്രവിശ്യകളിൽ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സർഗമേളകള്‍, സമ്പര്‍ക്ക സംഗമങ്ങള്‍, ആദര്‍ശ സന്ദേശങ്ങള്‍, വട്ടമേശാ ചര്‍ച്ചകള്‍, സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍, സൗഹാർദ സമ്മേളനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ഓരോ ഇസ്‍ലാഹീ സെന്ററുകളിലും സംഘടിപ്പിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.