മുഹമ്മദ് ആര്യന്തൊടിക
റിയാദ്: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ രക്ഷാകർതൃത്വത്തിൽ ഇൻറർനാഷനൽ കൗൺസിൽ ഓഫ് അറബിക് ലാംഗേജ് ഒക്ടോബർ 22 മുതൽ 24 വരെ ദുബൈ മൂവ് ആൻഡ് പിക് ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കുന്ന 11 മത് അന്താരാഷ്ട്ര അറബി ഭാഷാ കോൺഫറൻസിൽ സൗദിയിൽ നിന്നുള്ള മുഹമ്മദ് ആര്യന്തൊടിക പ്രബന്ധം അവതരിപ്പിക്കും.
'അറബി ഭാഷയുടെ സ്വാധീനം മറ്റു ഭാഷകളിൽ' എന്ന വിഷയത്തിലാണ് മുഹമ്മദ് ആര്യന്തൊടികക്ക് പ്രബന്ധം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചത്. 85 രാജ്യങ്ങളിൽ നിന്നായി 2,100 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ, 95 സെഷനുകളിലായി അറബി ഭാഷയുടെ വിവിധ വിഷയങ്ങളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി ഭാഷാ വിദഗ്ധർ പ്രബന്ധം അവതരിപ്പിക്കും.
റിയാദിൽ അഗ്രികൾച്ചറൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ആര്യന്തൊടിക, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽ നിന്ന് അറബി ഭാഷയിൽ ബിരുദാനന്തര ബിരുദവും മേപ്പയൂർ സലഫി ടീച്ചർ എജുക്കേഷനിൽ നിന്ന് ബി.എഡും പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. 2020 മുതൽ 'യുനെസ്കോ'യുടെ കീഴിലുള്ള ഇന്റെനാഷനല് കൗണ്‍സില്‍ ഓഫ് അറബിക് ലാംഗ്വേജ്' അംഗമാണ്. 2023 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര കോൺഫറൻസിൽ മുഹമ്മദ് ആര്യൻതൊടിക സാന്നിധ്യമറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.