മു​ഹ​മ്മ​ദ് അ​മാ​െൻറ ‘ദ ​ഡ്രീം’ എ​ന്ന പു​സ്ത​കം സി​റാ​ജ് വ​ഹാ​ബ്, മു​സാ​ഫി​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മു​ഹ​മ്മ​ദ് അ​മാ​െൻറ ‘ദ ​ഡ്രീം’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ജി​ദ്ദ: യു​വ എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​മാ​ൻ ര​ചി​ച്ച ‘ദ ​ഡ്രീം’ എ​ന്ന പു​സ്ത​കം നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി​യാ​ക്കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ദ്ദ സീ​സ​ൺ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​റ​ബ് ന്യൂ​സ് മാ​നേ​ജി​ങ്​ എ​ഡി​റ്റ​ർ സി​റാ​ജ് വ​ഹാ​ബാ​ണ് പു​സ്ത​ക​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പു​തു​ത​ല​മു​റ​ക്ക് സ്വ​പ്നം കാ​ണാ​നും ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്താ​നും പാ​ക​ത്തി​ലു​ള്ള വ​ലി​യ നേ​ട്ട​മാ​ണ് മു​ഹ​മ്മ​ദ് അ​മാ​ൻ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ര​ണ്ടാ​മ​ത്തെ പു​സ്ത​കം പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ച്ച​ത് അ​മാ​െൻറ പ്ര​തി​ഭ​യു​ടെ തെ​ളി​വാ​ണ്. മു​തി​ർ​ന്ന​വ​രി​ൽ പ​ല​രും സ്വ​പ്നം കാ​ണാ​ൻ മാ​ത്രം തു​നി​യു​ന്ന കാ​ര്യ​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ത​െൻറ ചി​ന്ത​ക​ളെ​യും ഭാ​വ​ന​യെ​യും അ​നു​ഭ​വ​ങ്ങ​ളെ​യും മ​നോ​ഹ​ര​മാ​യി പു​സ്ത​ക​മാ​ക്കി മാ​റ്റാ​ൻ അ​മാ​ന് ക​ഴി​ഞ്ഞു.

ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും പ​രീ​ക്ഷ​ക​ളി​ലും ഗാ​ഡ്‌​ജെ​റ്റു​ക​ളി​ലും മു​ഴു​കി​യി​രി​ക്കു​ന്ന പ്രാ​യ​ത്തി​ൽ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​മാ​ൻ ന​മ്മു​ടെ ഭാ​വി തി​ള​ക്ക​മു​ള്ള​താ​ണെ​ന്ന​തി​െൻറ സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഹ​മ്മ​ദ് അ​മാ​െൻറ വി​ജ​യ​ത്തി​ന് പി​ന്നി​ൽ മാ​താ​പി​താ​ക്ക​ളാ​യ സു​നി​ൽ സെ​യ്ദ്, സോ​ഫി​യ സു​നി​ൽ എ​ന്നി​വ​ർ ന​ൽ​കി​യ വ​ലി​യ പി​ന്തു​ണ​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും അ​വ​രെ സ്​​റ്റേ​ജി​ലേ​ക്ക് ക്ഷ​ണി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. റെ​ജി അ​ൻ​വ​ർ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. ക​ബീ​ർ കൊ​ണ്ടോ​ട്ടി, ഷി​ബു തി​രു​വ​ന​ന്ത​പു​രം, ഹ​ക്കീം പാ​റ​ക്ക​ൽ, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ആ​ലി​യ ടീ​ച്ച​ർ, യ​മു​ന ടീ​ച്ച​ർ, ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, ജു​നൈ​സ് ബാ​ബു, ഷം​നാ​ദ് ക​ണി​യാ​പു​രം, അ​ലി അ​രീ​ക്ക​ത്ത്, മു​ഹ്സി​ൻ കാ​ളി​കാ​വ്, സ​ലാ​ഹ് കാ​രാ​ട​ൻ, ഷ​രീ​ഫ് അ​റ​ക്ക​ൽ, അ​സൈ​ൻ ഇ​ല്ലി​ക്ക​ൽ, ആ​യി​ഷ നൂ​റ, മോ​ഹ​ൻ ബാ​ല​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് അ​മാ​ൻ ച​ട​ങ്ങി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ന​ജീ​ബ് വെ​ഞ്ഞാ​റ​മൂ​ട് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു. ജ​മാ​ൽ പാ​ഷ, മാ​സി​ൻ ജ​മാ​ൽ, സോ​ഫി​യ ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സു​നി​ൽ സെ​യ്ദ് സ്വാ​ഗ​ത​വും സോ​ഫി​യ ന​ജ്മു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Muhammad Aman's book 'The Dream' published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-03 03:49 GMT