പ്രവാസത്തോട് വിടപറയുന്ന അബ്ദുൽ മജീദ് നഹക്ക് എം.എസ്.എസ് ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസത്തോട് വിടപറയുന്ന എം.എസ്.എസ് ജിദ്ദ ചാപ്റ്റർ പ്രസിഡന്റും സാംസ്കാരിക, സാമൂഹിക, കലാമേഖലയിലെ സജീവ സാന്നിധ്യവുമായ അബ്ദുൽ മജീദ് നഹക്ക് എം.എസ്.എസ് ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഉപദേശക സമിതി ചെയർമാൻ പി.എം. അമീർ അലി അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി.
സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.പി. അഹമ്മദ് കുട്ടി കൊടുവള്ളി, മൻസൂർ ഫറോക്ക്, അശ്റഫ് കോമു, അബ്ബാസ് ചെമ്പൻ, കെ.ടി അബൂബക്കർ, സാലിഹ് കാവോട്ട്, ഷാജി അരിമ്പ്രത്തൊടി, സീതി കൊളക്കാടൻ, ജാഫർ ഖാൻ, സലീം മജീദ്, മുഹമ്മദ് സഈദ്, എം.എം. സലിം, ഷബീർ പാലക്കണ്ടി, ബാപ്പു ജാഫർ, നസീം കളപ്പാടൻ, വീരാൻ, സത്താർ, റാജിയ വീരാൻ, ലൈല സാക്കിർ എന്നിവർ സംസാരിച്ചു.
അബ്ദുൽ മജീദ് നഹ യാത്രയയപ്പിന് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും സെക്രട്ടറി ഷിഫാസ് കരകാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.