മൊറോക്കൻ സയാമീസ് ഇരട്ടകൾ ശസ്ത്രക്രിയക്കായി റിയാദിലെത്തി

റിയാദ്: സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശപ്രകാരം, വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി മൊറോക്കൻ സയാമീസ് ഇരട്ടകളായ സജയെയും ദുഹയെയും റിയാദിലെത്തിച്ചു. കുടുംബത്തോടൊപ്പം മൊറോക്കോയിൽ നിന്നെത്തിയ ഇരട്ടകളെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്വീകരിച്ചത്. ഇരട്ടകളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യതകൾ വിലയിരുത്തുന്നതിനുമായി ഇവരെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി.

മാനവികത പരിഗണിച്ചുകൊണ്ടുള്ള ഈ ഉദ്യമത്തിന് ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് സൗദി സയാമീസ് വേർപ്പെടുത്തൽ ശസ്ത്രക്രിയ പ്രോഗ്രാമിെൻറ മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു. വിവേചനമില്ലാതെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ അടയാളമാണിതെന്ന് അദ്ദേഹം പറഞ്ഞു. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാനുള്ള സൗദിയുടെ മെഡിക്കൽ മികവിനുള്ള അംഗീകാരം കൂടിയാണിതെന്നും, ലോകമെമ്പാടുമുള്ള സയാമീസ് ഇരട്ടകൾക്ക് പ്രത്യാശ നൽകുന്ന ആഗോള കേന്ദ്രമായി രാജ്യം മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റിയാദിൽ ലഭിച്ച ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സജയുടെയും ദുഹയുടെയും കുടുംബം സൗദി ഭരണകൂടത്തോടും ജനങ്ങളോടും തങ്ങളുടെ പ്രത്യേക കടപ്പാട് രേഖപ്പെടുത്തി.

Tags:    
News Summary - Moroccan Siamese twins arrive in Riyadh for surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.