യാംബു: സൗദിയിൽ കഴിഞ്ഞ വർഷം പൊതുവായ സന്നദ്ധ സേവനങ്ങൾ ചെയ്തവരിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണെന്ന് റിപ്പോർട്ട്. നാഷനൽ സെന്റർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ ഡെവലപ്മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ൽ രാജ്യത്ത് സന്നദ്ധസേവനത്തിൽ ഏർപ്പെട്ടവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു.
രാജ്യത്ത് സന്നദ്ധസേവനം നടത്തുന്നവരുടെ ആകെ എണ്ണം 1,237,713 ആയി അതോറിറ്റി കണക്കാക്കി. അതിൽ 57.42 ശതമാനം സ്ത്രീകളും 42.58 ശതമാനം പുരുഷന്മാരുമാണ്. കഴിഞ്ഞ വർഷം സന്നദ്ധസേവന അവസരങ്ങളുടെ എണ്ണം 542,622 ൽ എത്തിയെന്നും വളണ്ടിയർമാരുടെ സേവനം 80,117,736 മണിക്കൂറിലെത്തിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിക്കും സന്നദ്ധസേവനത്തിന്റെ സാമ്പത്തിക മൂല്യം 138.94 റിയാലായി കണക്കാക്കപ്പെടുന്നു.
വളന്റിയർ പ്രവർത്തനങ്ങളിൽ പൊതുവായ സന്നദ്ധസേവനത്തിന്റെ ശരാശരി തോത് 73 ശതമാനമായി ഉയർന്നതായും വിലയിരുത്തുന്നു. മൊത്തം വളണ്ടിയർ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ള സന്നദ്ധസേവനത്തിന്റെ ശതമാനം 22 ശതമാനായി കണക്കാക്കിയതായും ചൂണ്ടിക്കാട്ടി. മൊത്തം വളന്റിയർ പ്രവർത്തനങ്ങളിൽ പ്രഫഷനൽ സന്നദ്ധസേവനത്തിന്റേത് 5 ശതമാനമായി കണക്കാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലാഭേച്ഛയില്ലാത്ത സംഘടനകളുടെ സേവന സന്നദ്ധത സജീവമാക്കുന്നതിനും വികസന മേഖലകളിൽ അത് ഉപയോഗപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സൗദി ദേശീയ കേന്ദ്രമാണ് നാഷനൽ സെന്റർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ. സന്നദ്ധ സംഘടനകൾക്ക് 'ലൈസൻസിംഗ്' സേവനങ്ങൾ നൽകുന്നതിൽ സർക്കാർ ശ്രമങ്ങൾ സംയോജിപ്പിക്കുന്നതിലും ഏകോപനവും പിന്തുണയും വർദ്ധിപ്പിക്കുന്നതിലും ഇത് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.