റിയാദ്: കോവിഡിനെതിരായ ഫൈസർ ബയോടെക് വാക്സിെൻറ അഞ്ചു ലക്ഷത്തിലേറെ ഡോസുകൾ സൗദി അറേബ്യയിലെത്തി. രണ്ടാമതൊരു വാക്സിൻകൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്താൻ സാധ്യതയുണ്ടെന്നും അതിനുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ നടന്നുവരുന്ന വാക്സിനേഷൻ കാമ്പയിെൻറ ആദ്യ ഘട്ടം ഇൗയാഴ്ചയിൽ പൂർത്തിയാകും. രണ്ടാം ഘട്ടം അടുത്തയാഴ്ച ആരംഭിക്കും. നേരേത്ത തീരുമാനിച്ചപ്രകാരം ആദ്യ വിഭാഗത്തിനുള്ള കുത്തിവെപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുത്തിവെപ്പ് എടുക്കുന്നവരുടെ പ്രതിദിന എണ്ണം 50,000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് എല്ലായിടങ്ങളിലും സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുന്നതോടെയാണ് ഇൗ പ്രതിദിന കണക്കിലെത്തുക. മൂന്നാഴ്ചക്കുള്ളിൽ രാജ്യത്തെ എല്ലാ മേഖലകളിലും വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ നേരേത്ത വ്യക്തമാക്കിയിരുന്നു. ആരോഗ്യമന്ത്രി ആദ്യ ഡോസ് സ്വീകരിച്ച് ഡിസംബർ 17നാണ് സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കാമ്പയിന് തുടക്കംകുറിച്ചത്.
വാക്സിനേഷന് രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണം 10 ലക്ഷത്തോളമായെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 'സിഹ്വത്തി' എന്ന മൊബൈൽ ആപ് വഴിയാണ് കുത്തിവെപ്പിനുള്ള രജിസ്ട്രേഷൻ നേടേണ്ടത്. ആദ്യ ഡോസാണ് ഇതുവരെ ആളുകൾക്ക് നൽകിയിരിക്കുന്നത്. 20 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. നിലവിൽ ഇൗ കാമ്പയിനിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് കൊടുക്കേണ്ട സമയമെത്തിയിരിക്കുകയാണ്. 30 ലക്ഷം ഫൈസർ വാക്സിൻ മേയ് അവസാനത്തോടെ രാജ്യെത്തത്തും. ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെത്തിയ വാക്സിൻ ഡോസുകളുടെ എണ്ണം 10 ലക്ഷം കവിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.