സൗദികളെ ശ്ളാഘിച്ച് യൂസഫലി; പരാമര്‍ശം വൈറല്‍

റിയാദ്: ദാവോസില്‍ നടന്ന 47-മത് ലോക സാമ്പത്തിക ഉച്ചകോടിയില്‍ സൗദി പൗരന്‍മാരെ കുറിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി നടത്തിയ പരാമര്‍ശം നവമാധ്യമങ്ങളില്‍ വൈറലായി. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫലിഹ് പങ്കെടുത്ത പ്ളീനറി സെഷനിടെയായിരുന്നു യൂസഫലിയുടെ പരാമര്‍ശം. തൊഴില്‍ മേഖലയില്‍ സൗദി യുവതി-യുവാക്കളുടെ ആത്മാര്‍ഥതയും പരിശ്രമവും ഏറെ ശ്ളാഘിക്കപ്പെടേണ്ടതാണെന്നാണ് യൂസഫലി പറഞ്ഞത്. രാജ്യത്തിന്‍െറ പുരോഗതിയില്‍ സൗദി യുവാക്കളുടെ സംഭാവന ഏറെ വലുതാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന സ്വദേശി യുവാക്കള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   
സൗദി ബേസിക് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അമീര്‍ സൗദ്  ബിന്‍ അബ്ദുല്ല ബിന്‍ തനയാന്‍ അല്‍ സൗദ്, വാണിജ്യ മന്ത്രി മാജിദ് അല്‍ ഖസാബി, ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് എന്നിവരുമായും യൂസഫലി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സൗദി ഭരണാധികാരികളൂടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന് യൂസഫലി പറഞ്ഞു. 

Tags:    
News Summary - mm yusuf ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.