Posted On
date_range Updated On
date_range മിത്രയോണം "തകിട താളം' ഇന്ന് ഗാന്ധിഭവനൊപ്പം
റിയാദ്: റിയാദിലെ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ (മിത്ര) കേരളത്തിലെ ഓണാഘോഷം ഇന്ന് (വ്യാഴം) കോന്നി ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ആഘോഷിക്കുമെന്ന് പ്രസിഡന്റ് നൗഷാദ് ചിറ്റാറും സെക്രട്ടറി രാജീവ് സാഹിബും ജോയന്റ് സെക്രട്ടറി നിഷാ രാജീവും അറിയിച്ചു.
പരിപാടികൾക്ക് രക്ഷാധികാരി ജോസഫ് അതിരുങ്കൽ നേതൃത്വം നൽകും. ആഘോഷത്തോടനുബന്ധിച്ച് ഓണസദ്യയും അന്തേവാസികൾക്കുള്ള ഓണക്കോടി വിതരണവും നടക്കും. ജനപ്രതിനിധികളും എഴുത്തുകാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.