Posted On
date_range Updated On
date_range റിയാദിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി
റിയാദ്: റിയാദ് പ്രവിശ്യയില്‍പെട്ട മുസാഹ്മിയയില്‍ വീടിനു മുന്നില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതായി റിയാദ് പൊലീസ് അറിയിച്ചു. അമീറ എന്ന പെണ്‍കുട്ടിയെ വീടിനുമുന്നില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതേക്കുറിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് സുരക്ഷ വകുപ്പുകള്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണങ്ങളിലൂടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും റിയാദ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.