ആകാശവഴികളില്‍ അദ്ഭുതമായി സൗദി വനിത 

ദമ്മാം: ചെറുബാല്യത്തിലേ തുടങ്ങിയതാണ് മിശാല്‍ അല്‍ ശമ്മരിയെന്ന സൗദി പെണ്‍കുട്ടിയുടെ ആകാശഭ്രമം. തെളിഞ്ഞ അറേബ്യന്‍ ആകാശത്ത് അക്കാലത്ത് കണ്ട മിന്നിത്തിളങ്ങുന്ന താരങ്ങള്‍ ഇന്നും മിശാലിനെ ആവേശഭരിതയാക്കുന്നു. 
അതുകൊണ്ടാണ് അമേരിക്കയിലെ പ്രശസ്തമായ മിശാല്‍ എയ്റോസ്പേസ് എന്ന കമ്പനി സ്ഥാപിക്കുന്നതിലേക്ക് അവരത്തെിയത്. അമേരിക്കയുടെ നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് റോക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനമായി അത് വളര്‍ന്നിരിക്കുന്നു. ഏറ്റവും ശ്രദ്ധേയയായ അറബ് വനിതകളുടെ പട്ടികയില്‍ വിവിധ മാധ്യമങ്ങള്‍ മിശാല്‍ അല്‍ ശമ്മരിയെ തെരഞ്ഞെടുത്തിട്ടുമുണ്ട്. 
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് അവരുടെ ജീവിതം ചെറുപ്പത്തിലേ അമേരിക്കയിലേക്ക് പറിച്ചുനടപ്പെട്ടു. ഹൈസ്കൂള്‍ പഠനകാലത്ത് ശാസ്ത്രവിഷയങ്ങളില്‍ മികവുതെളിയിക്കാന്‍ തുടങ്ങിയതോടെ ആ രീതിയില്‍ വഴി തിരിച്ചുവിടാന്‍ കുടുംബവും ശ്രദ്ധിച്ചു. 
ആ സമയത്താണ് അമേരിക്കയില്‍ നടന്ന വിദ്യാര്‍ഥികളുടെ ദേശീയ പ്രദര്‍ശനത്തില്‍ സാങ്കേതികമികവാര്‍ന്ന റോബോട്ടിനെ സൃഷ്ടിച്ച് ഒന്നാം സ്ഥാനം നേടിയത്. ബിരുദാനന്തര ബിരുദ പഠനം സ്പോണ്‍സര്‍ ചെയ്യാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ എത്തിയതോടെയാണ് ജീവിതം മാറിയത്. 
ചൊവ്വയിലേക്ക് വിക്ഷേപിക്കാവുന്ന ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റിന്‍െറ മാതൃകയായിരുന്നു തീസീസ്. ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ ഉന്നത ബിരുദം നേടിയ മിശാല്‍ പിന്നീട് റോക്കറ്റ് ഡിസൈനിങ്ങിലേക്കും ന്യൂക്ളിയര്‍ തെര്‍മല്‍ പ്രപല്‍ഷനിലേക്കും തിരിഞ്ഞു. 
ഇതുവരെയായി 22 വ്യത്യസ്ത ഇനം റോക്കറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്.  പ്രതിരോധരംഗത്തെ ഒരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. 2010 ഓടെ തന്‍െറ വൈദഗ്ധ്യം സ്വന്തം നിലക്ക് പ്രകാശിപ്പിക്കുകയെന്ന തീരുമാനത്തിലത്തെി. ‘മിശാല്‍ എയ്റോസ്പേസ്’ എന്ന ബഹിരാകാശ വാഹനങ്ങളുടെ നിര്‍മാണ കമ്പനി സ്ഥാപിക്കപ്പെടുന്നത് അങ്ങനെയാണ്. സ്വന്തം നിലക്ക് രൂപ കല്‍പന ചെയ്ത്, വികസിപ്പിച്ചെടുത്ത് വിക്ഷേപണയോഗ്യമാക്കുന്ന റോക്കറ്റുകളാണ് മിശാല്‍ എയ്റോസ്പേസിന്‍െറ പ്രത്യേകത. 

Tags:    
News Summary - Mishaal Ashemimry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.