സ്വരവിസ്മയ വിരുന്നൊരുക്കി മിർസ നൈറ്റ്​

ജിദ്ദ: അനുഗൃഹീത ഗായകൻ മിർസ ഷറീഫിന് പ്രവാസ ലോകത്തി​​​​െൻറ സ്​നേഹാദരമായി മിർസ നൈറ്റ്​ സംഘടിപ്പിച്ചു. സാഫിറോ റസ്​​റ്റൊറൻറ് ഒാഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സംഗീത പ്രേമികൾക്കു മുന്നിൽ അനശ്വര ഗാനങ്ങൾക്ക്​ ഇൗണം പകർന്ന്​ മിർസ ഷറീഫ് സ്വരവിസ്മയ വിരുന്നൊരുക്കി.

മ്യൂസിക്കൽ റെയിൻ സീസൺ 6 ​​​​െൻറ ഭാഗമായാണ്​ മിർസ നെറ്റ്​ സംഘടിപ്പിച്ചത്​. പ്രവാസലോകത്തെ മറ്റ്​ പ്രമുഖഗായകരും സന്നിഹിതരായിരുന്നു. മാധ്യമപ്രവർത്തകൻ മുസാഫിർ മ്യൂസിക്കൽ റെയിൻ സീസ​​​​െൻറ ഉപഹാരം സമ്മാനിച്ചു.

അബ്​ദുൽ മജീദ്​ നഹ, അഡ്വ. ഷംസുദ്ദീൻ, സീതി കൊളക്കാടൻ, ഡോ. ഇസ്​മായിൽ മരിതേരി, മുസ്​തഫ തോളൂർ, അസീസ്​ പട്ടാമ്പി, അയ്യൂബ്​ മുസ്​ലിയാരകത്ത്​, കബീർ കൊണ്ടോട്ടി, അബ്​ദുൽ ഹഖ്​ തിരൂരങ്ങാടി, മോഹൻ ബാലൻ, സി. ​എം അഹമ്മദ്​, പ്യാരി മിർസ ഷറീഫ്​ എന്നിവർ ആശംസ നേർന്നു.

ജമാൽ പാഷ, അഷ്​റഫ്​ വലിയോറ, മുഹമ്മദ്​ ഷാ ആലുവ, ആശ ശിജു, കലാഭവൻ ധന്യപ്രശാന്ത്​, മുബാറക്​ ഹംസ, ലിൻസി ബേബി, സോഫിയ സുനിൽ, ലിന മറിയം ബേബി, ഫൈസൽ തുടങ്ങിയവർ ഗാനമാലപിച്ചു. ഹസൻ കൊണ്ടോട്ടി സ്വാഗതവും മൻസൂർ എടവണ്ണ നന്ദിയും പറഞ്ഞു.


Tags:    
News Summary - Mirza Night Mirza Shereef -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.