റിയാദ്: തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. സമദർ ബിൻ യൂസുഫ് അൽ റമാഹുമായി സ്വീഡൻ വിദേശ കാര്യ മന്ത്രി അനിക സോദർ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിെന കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സൗദി തൊഴിൽ മേഖലയിലെ സ്ത്രീ ശാക്തീകരണവും വിഷൻ 2030 ഉം ചർച്ചാവിഷയമായി. ഉന്നതല ഉദ്യോഗസ്ഥ സംഘവും സ്വീഡിഷ് മന്ത്രിയെ അനുഗമിച്ചു. റിയാദിലെ ഒാഫിസിൽ മന്ത്രി അൽ റമാഹ് സ്വീഡിഷ് സംഘത്തെ ഉൗഷ്മളമായി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.