റിയാദ്: പുതുതായി ചുമതലയേറ്റ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് േപാംപി സൗദിയിലെത്തി. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ആദിൽ ജുബൈറിെൻറ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. സൗദിയുടെ അമേരിക്കൻ അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാനും സ്വീകരിക്കാനെത്തി.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെയുള്ളവരുമായി േപാംപി കൂടിക്കാഴ്ച നടത്തും. ബ്രസൽസിൽ നടക്കുന്ന നാറ്റോ യോഗത്തിന് ഒപ്പമാണ് പോംപിയുടെ സൗദി, ജോർഡൻ, ഇസ്രയേൽ സന്ദർശനവും. ഇറാൻ, സിറിയൻ പ്രതിസന്ധി, റഷ്യയുമായി ഉണ്ടായ ഉരസൽ, ഇസ്രയേലിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനം എന്നിവ ചർച്ചകളിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.