റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ നാല് ദിവസം നീളുന്ന വാർഷികാഘോഷ മെഗാ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്കായി ആകർഷകമായ വിലക്കിഴിവുകളും മെഗാ ഡീലുകളുമാണ് ഈ വേനൽക്കാലത്ത് ലുലു ഒരുക്കിയിരിക്കുന്നത്. ജൂൺ 27 മുതൽ 30 വരെ സൗദിയിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും.
മുറബ്ബയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായിക ദാന റസീഖ് ഓഫറുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി ദാന റസീഖ് നയിച്ച സംഗീതനിശയും അരങ്ങേറി. ഉപഭോക്താക്കൾക്ക് മികച്ച ലാഭവും സമ്മാനങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് ഓഫറുകൾ ക്രമീകരിച്ചിരിക്കുന്നത്. ദൈനംദിന ഗ്രോസറി സാധനങ്ങൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, വീട്ടുപകരണങ്ങൾ, ഹോം അപ്ലയൻസസ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമെ, കുടുംബത്തിലെ എല്ലാവർക്കുമായുള്ള ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളും അത്യാധുനിക ടെക് ഡീലുകളും ഈ ഓഫറുകളുടെ പരിധിയിൽ വരുന്നുണ്ട്.
ഉപഭോക്താക്കൾ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള നന്ദി പ്രകാശിപ്പിക്കാനാണ് ഈ വാർഷികാഘോഷ ഓഫറുകൾ അവതരിപ്പിക്കുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും കൂടുതൽ മികച്ച ഓഫറുകൾ ഉൾപ്പെടുത്തിയതിലൂടെ സൗദിയിലെ ജനങ്ങളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ സന്തോഷകരമാക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
വാർഷികാഘോഷ ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും ലുലു ഒരുക്കിയിട്ടുണ്ട്. റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, എസ്.എൻ.ബി, സാബ്, എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നിവ വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് പലിശരഹിത തവണ വ്യവസ്ഥകൾ ലഭ്യമാണ്. ഇതിന് പുറമെ വിവിധ ക്രെഡിറ്റ് കാർഡുകൾക്കുള്ള പ്രൊമോഷനുകളും ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ‘ടാബി’, ‘തമാര’ എന്നിവയിലൂടെ സാധനങ്ങൾ ഇപ്പോൾ വാങ്ങി പിന്നീട് പണമടയ്ക്കാനുള്ള (ഷോപ്പ് നൗ, പേ ലേറ്റർ) സൗകര്യവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.