റിയാദ്: ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് റിയാദിലെത്തി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി.ഇസ്രയേലിെൻറ തലസ്ഥാനമായി ജറൂസലം പട്ടണത്തെ അമേരിക്ക അംഗീകരിച്ചതിനെ തുടർന്നുള്ള സംഭവവികാസങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹം എത്തിയത്. സൽമാൻ രാജാവുമായി തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇൗ വിഷയങ്ങൾ ചർച്ചയായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ ഉൾപ്പെടെയുള്ള പ്രമുഖർ ചർച്ചയിൽ പങ്കാളികളായി.നേരത്തെ, അമേരിക്കയുടെ നീക്കത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സൗദി അറേബ്യ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.