പ്രവാസി സംഘത്തിന്റെ ധനസഹായം സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി മെഹബൂബ് കൈമാറുന്നു
ബുറൈദ: ഗുരുതരമായ വൃക്കരോഗ ബാധിതനായി അവശതയനുഭവിക്കുന്ന, കണ്ണൂർ എരുവശി ചുണ്ടപ്പറമ്പ് സ്വദേശി വി.എസ്. നിധിന് ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച ചികിത്സാ സഹായം കൈമാറി.ചികിത്സാർഥം കോഴിക്കോട് താമസിക്കുന്ന നിധിന്റെ വസതിയിൽ വെച്ച് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി മെഹബൂബ്, ചികിത്സാ സഹായം കുടുംബത്തിന് കൈമാറി.
ഖസീം പ്രവാസി സംഘം കേന്ദ്രകമ്മിറ്റി അംഗം സജീവൻ, ഷമ്മാസ് ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ്, കേരള പ്രവാസി സംഘം ജില്ല സെക്രട്ടറി സി.വി. ഇഖ്ബാൽ, കേരള പ്രവാസി സംഘം സൗത്ത് ഏരിയ കമ്മിറ്റി അംഗം മുജീബ് കുറ്റിച്ചിറ എന്നിവരെ കൂടാതെ വളയനാട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബുറൈദ കിങ്ങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിധിനെ തുടർ ചികിത്സക്കായി കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.