മസ്തിഷ്കജ്വരം ബാധിച്ച രോഗിക്ക് എസ്.ഐ.സിയും ദമ്മാം കെ.എം.സി.സിയും സംയുക്തമായി സമാഹരിച്ച ചികിത്സ സഹായം കെ.എച്ച്. മുഹമ്മദ് കൈമാറുന്നു
ചികിത്സ സഹായം കൈമാറി
ദമ്മാം: മസ്തിഷ്കജ്വരം ബാധിച്ച് കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിഴക്കമ്പലം ചേലക്കുളം സ്വദേശിനി റസിയക്കുള്ള എസ്.ഐ.സി റിലീഫ് സെൽ സൗദി അറേബ്യയുടെയും ദമ്മാം കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെയും ചികിത്സ സഹായം നൽകി.
വാർഡ് മെംബർ പി.എച്ച്. അനൂപിന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ് തുക കൈമാറി. തൃശൂർ ജില്ല കെ.എം.സി.സി പ്രസിഡൻറ് റാഫി അണ്ടത്തോട്, എറണാകുളം ജില്ല പ്രവർത്തക സമിതി അംഗം ഉവൈസ് അലിഖാൻ ഓടക്കാലി, മുസ്ലിം ലീഗ് കുന്നത്തുനാട് മണ്ഡലം വൈസ് പ്രസിഡൻറ് കെ.എ. അലിയാർ, മക്കാർ തച്ചയിൽ ചേലക്കുളം, വി.എ. അസീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.