വിദേശ മാധ്യമ പ്രവര്‍ത്തകന് ഉശിരന്‍ മറുപടിയുമായി ആദില്‍ ജുബൈര്‍ 

റിയാദ്: വിദേശ മാധ്യമ പ്രവര്‍ത്തകന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വാര്‍ത്താ സമ്മേളനത്തിനിടെ നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ലണ്ടനില്‍ നടന്ന പരിപാടിയിലാണ് സംഭവം. 300 വര്‍ഷത്തെ പാരമ്പര്യമുള്ള സൗദി രാജ ഭരണമായിട്ടും രാജകുടുംബത്തിന് പുറത്ത് ഒരാള്‍ വിദേശ മന്ത്രിയാവാന്‍ ഇത്ര സമയമെടുത്തത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. ചോദ്യം സുഖിച്ച ഹാളിലുണ്ടായിരുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ കൈയടിക്കുകയും ചെയ്തു. എന്നാല്‍ ചിരിച്ചു കൊണ്ട് ചോദ്യത്തെ നേരിട്ട ആദില്‍ ജുബൈര്‍ നല്ല ഒഴുക്കന്‍ ഇംഗ്ളീഷില്‍ മറുപടി നല്‍കി. 300 വര്‍ഷം മുമ്പ് ഏതെങ്കിലും രാജ്യത്തിന് വിദേശ മന്ത്രിയുണ്ടായിരുന്നതായി അറിവില്ളെന്നായിരുന്നു മറുപടി. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം കൈയടിയോടെയാണ് മറുപടി സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ രാജകുടുംബത്തിന് പുറത്തുള്ളവര്‍ ഇതിന് മുമ്പും സൗദി വിദേശകാര്യ മന്ത്രി പദത്തിലത്തെിയിട്ടുണ്ട്. 1960 മുതല്‍ 62 വരെ ഈ സ്ഥാനം വഹിച്ച ഇബ്രാഹീം ബിന്‍ അബ്ദുല്ല അല്‍ സുവൈയിലാണ് ആദ്യ വിദേശ മന്ത്രി. രണ്ടാമതായി ഈ പദവിയിലത്തെുന്നയാളാണ് ആദില്‍ ജുബൈര്‍. 

Tags:    
News Summary - media news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.