മക്ക മലയാളി നഴ്സസ് ഫോറം സംഘടിപ്പിച്ച കുടുംബസംഗമം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വൈസ് കോൺസൽ
ഡിയോ ബൻസ് റോയ് ബച്ചൻ ഉദ്ഘാടനം
ചെയ്യുന്നു
മക്ക: 'സ്പർശം 2K25' എന്ന പേരിൽ മലയാളി നഴ്സസ് ഫോറം (എം.എൻ.എഫ്) മക്കയിൽ കുടുംബസംഗമം നടത്തി. 15 ലധികം സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മലയാളി നഴ്സുമാരും കുടുംബവുമടക്കം 1,000ത്തിലധികം ആളുകൾ സംബന്ധിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വൈസ് കോൺസൽ ഡിയോ ബൻസ് റോയ് ബച്ചൻ സംഗമം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മുസ്തഫ മലയിൽ അധ്യക്ഷത വഹിച്ചു. ലേബർ അസിസ്റ്റൻറ് വൈസ് കോൺസൽ പ്രസൂൺകുമാർ മുഖ്യാതിഥി ആയിരുന്നു. മക്കയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖരായ കുഞ്ഞിമോൻ കാക്കിയ, സലീം കണ്ണനാംകുഴി, ഷാനിയാസ് കുന്നിക്കോട്, ഹാരിസ് നെച്ചിയിൽ, നൈസൽ ഖാനി പത്തനംതിട്ട, അബ്ദുൽ ഹക്കീം ആലപ്പി, ഷാഹിദ് പരേടത്ത് തുടങ്ങിയവർ സംബന്ധിച്ചു.എം.എൻ.എഫ് ജനറൽ സെക്രട്ടറി അബ്ദുൽസാലിഹ് മാളിയേക്കൽ സ്വാഗതവും ട്രഷർ നിസ നിസാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.