നി​ലാ​വ് കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മ​ത്തി​ൽ ശി​ഹാ​ബു​ദ്ദീ​ന്, ഫാ​ത്തി​മ ബീ​വി പ​​ത്തനം​തി​ട്ട ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മ​ക്ക​യി​ൽ നി​ലാ​വ് കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​ക്ക: മ​ക്ക​യി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നി​ലാ​വി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഉ​സൈ​നി​യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മു​തി​ർ​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ വ​ട​വ​ലി മ​ത്സ​രം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഗ​മ​ത്തി​ന് മാ​റ്റ് കൂ​ട്ടി.

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നി​ലാ​വ് കു​ടും​ബാം​ഗ​മാ​യ കൊ​ല്ലം ജി​ല്ല​യി​ലെ അ​ടൂ​ർ സ്വ​ദേ​ശി​യാ​യ ശി​ഹാ​ബു​ദ്ദീ​ന് നി​ലാ​വ് കൂ​ട്ടാ​യ്‌​മ​യു​ടെ ഉ​പ​ഹാ​രം മു​തി​ർ​ന്ന കു​ടും​ബാം​ഗം ഫാ​ത്തി​മ ബീ​വി പ​ത​നം​തി​ട്ട ച​ട​ങ്ങി​ൽ ന​ൽ​കി. തൈ​പ്പ​റ​മ്പി​ൽ എ​സ് സ​ജി​മോ​ൻ, അ​നീ​ഷ് റാ​വു​ത്ത​ർ, അ​ക്ബ​ർ ഷാ, ​ഷാ​ന​വാ​സ്, ന​ജു​മ, ന​ഹി​ത റാ​ഷി​ർ , ഷ​ഫി​ൻ, റി​യാ​സ് വ​ട​ക്ക​ൻ, സ​ജ്ജാ​ദ്, സ​ജീ​ർ ,സ​ജീ​ന ഇ​ർ​ഷാ​ദ്, ഹാ​ഷ്മി, ഫൗ​സി, സ​നീ​ഷാ ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Expat Group Nilavu Koottayima Organizes Family Meet in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.