യാമ്പു: യാമ്പു മേഖലയിലും ബദ്ർ, ഉംലജ്, അൽ ഉല, അൽ അയ്സ് എന്നിവിടങ്ങളിലും തിങ്കളാഴ്ച പുലർച്ചെ മഴ പെയ്തു. ചിലയിടങ്ങ ളിൽ മിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചു. റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. വാദികൾ നിറഞ്ഞൊഴുകി. അപകട സാധ്യത കണക്കിലെടുത്ത് സിവിൽ ഡിഫൻസ് ജാഗ്രതാനിർദേശം നൽകി. വരും ദിവസങ്ങളിലും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. നവംമ്പർ 30 ന് യാമ്പു തൽഅഃനസയിൽ ഉണ്ടായ പ്രളയത്തിൽ അഞ്ചു പേർ മരിച്ച സംഭവത്തെ തുടർന്ന് ശക്തമായ മുന്നൊരുക്കങ്ങളാണ് അധികൃതർ സ്വീകരിച്ചത്.
മഴവെള്ളം കാരണം യാമ്പു തൽഅഃ നസ പ്രദേശങ്ങളിലെ മലയിടുക്കുകളിൽ അരുവികൾ രൂപപ്പെട്ടിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് മലഞ്ചെരുവുകളിൽ സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു. ഇടിമിന്നലും ശക്തമായ മഴയും കാരണം കാഴ്ചക്ക് തടസ്സം വരുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിൽ താമസിക്കുന്നവർ കൂടുതൽ മുൻകരുതൽ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.