മ​ട്ട​ന്നൂ​ർ പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​സ് ചെ​യ​ർ​മാ​ൻ

ടി.​പി. മു​ഹ​മ്മ​ദി​നൊ​പ്പം റി​യാ​ദ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

മ​ട്ട​ന്നൂ​ർ പി.​ടി.​എ​ച്ച് സ്നേ​ഹ​സം​ഗ​മം ഫെ​ബ്രുവരി മൂ​ന്നി​ന് റി​യാ​ദി​ൽ

റി​യാ​ദ്: മ​ട്ട​ന്നൂ​ർ പൂ​ക്കോ​യ ത​ങ്ങ​ൾ റി​യാ​ദ് ചാ​പ്റ്റ​ർ സ്നേ​ഹ​സം​ഗ​മം ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ ഉ​ച്ച​ക്ക് ഒ​ന്നി​ന്​ ബ​ത്​​ഹ​യി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. റി​യാ​ദി​ലെ മോ​ഡേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ചേ​ർ​ന്ന ഭാ​ര​വാ​ഹി യോ​ഗ​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​ട്ട​ന്നൂ​ർ പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​സി​ന്​ സൗ​ദി​യി​ലെ എ​ല്ലാ പ്ര​വി​ശ്യ​യി​ലും ചാ​പ്റ്റ​റു​ക​ൾ തു​ട​ങ്ങും. യോ​ഗ​ത്തി​ൽ ലി​യാ​ഖ​ത് നീ​ർ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ​ച്ച് ചെ​യ​ർ​മാ​ൻ ടി.​പി. മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​വ​ർ വാ​രം, ശ​രീ​ഫ് ക​ള​രോ​ട്, റ​സാ​ഖ്‌ ഫൈ​സി, റ​സാ​ഖ് മ​ണ​ക്കാ​യി, മു​ഫാ​സ് മാ​ന​ന്തേ​രി, ഷ​ഫീ​ഖ് ക​യ​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മെ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പി​ൽ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്‌ ശ​ബാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്​​ലിം ലീ​ഗ് കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​പി. മു​ഹ​മ്മ​ദി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Mattannur PTH Snehasangam Feb. Three in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.