മാസ് റിയാദ്-ടാർഗറ്റ് ഇലക്ഷൻ പ്രവചന മത്സരം
2026 വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
റിയാദ്: മാസ് റിയാദും ടാർഗറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ഇലക്ഷൻ പ്രവചന മത്സരം 2026’ വിജയികളെ പ്രഖ്യാപിച്ചു. ‘ജനാധിപത്യത്തിെൻറ നാളെയെ പ്രവചിക്കൂ, വിജയത്തിെൻറ പടവുകൾ കയറൂ’ എന്ന പ്രമേയത്തിൽ കേരള രാഷ്ട്രീയ സാഹചര്യങ്ങളെയും തെരഞ്ഞെടുപ്പ് ഫലങ്ങളെയും ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിെൻറ ഫലപ്രഖ്യാപനം റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് നിർവഹിച്ചത്.
അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത മത്സരത്തിൽ അഞ്ച് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ നൽകിയ ആറു പേരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് അന്തിമ വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിൽ റിയാദിൽ നിന്നുള്ള അബ്ദുൽ കരീം കൊടുവള്ളി ഒന്നാം സ്ഥാനം നേടി. മുക്കം കാരശ്ശേരി സ്വദേശികളായ ടി. ബഷീർ രണ്ടാം സ്ഥാനവും, നിഷാൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സമ്മാനമായി 7001 രൂപയും, രണ്ടാം സമ്മാനമായി 4001 രൂപയും, മൂന്നാം സമ്മാനമായി 2001 രൂപയുമാണ് വിജയികൾക്ക് ലഭിക്കുക. മാധ്യമ പ്രവർത്തകൻ വി.ജെ. നസറുദ്ധീൻ, സാമൂഹിക പ്രവർത്തകൻ അബ്ദുല്ല വല്ലാഞ്ചിറ, ടാർഗറ്റ് ഡയറക്ടർ സുഹാസ് ചേപ്പാലി എന്നിവർ ചേർന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. മാസ് റിയാദ് പ്രസിഡൻറ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാസ് റിയാദ് ജനറൽ സെക്രട്ടറി എ.കെ. മുസ്തഫ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ അശ്റഫ് മേച്ചേരി നന്ദിയും പറഞ്ഞു. ഭാരവാഹികളായ ജബ്ബാർ കക്കാട്, എ.കെ. ഫൈസൽ, മുഹമ്മദ് കൊല്ലളത്തിൽ, ഷംസു കാരാട്ട്, സി.കെ. സാദിഖ്, സത്താർ കാവിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം മാസ് റിയാദ് സംഘടിപ്പിക്കുന്ന അടുത്ത പൊതുപരിപാടിയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.