ഭിന്നശേഷിക്കാർക്ക് ഹറമിൽ ഉപയോഗിക്കുന്ന വാഹനം
Posted On
date_range Updated On
date_range മസ്ജിദുന്നബവി: ഭിന്നശേഷിക്കാരുടെ വാഹന റിപ്പയറിങ്ങിന് മൊബൈൽ വർക്ക്ഷോപ്
മദീന: മദീനയിലെ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) ഭിന്നശേഷിക്കാരുടെ മാനുവൽ, ഇലക്ട്രിക് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മൊബൈൽ വർക്ക്ഷോപ് ഒരുക്കി. മസ്ജിദുന്നബവി കാര്യാലയമാണ് ഹറം മുറ്റങ്ങളിൽ ഈ സേവനം ഒരുക്കിയിരിക്കുന്നത്. വിദഗ്ധ സംഘത്തിന്റെ സേവനം ഹറമിന്റെ തെക്ക് ഭാഗത്തെ മുറ്റങ്ങളിൽ വൈകുന്നേരങ്ങളിൽ ലഭിക്കും. വണ്ടികളുടെ തകരാർ, തകരാർ തീർക്കാൻ വേണ്ട സമയം എന്നിവ സംഘം നിർണയിക്കും. കൂടുതൽ സമയം ആവശ്യമാണെങ്കിൽ ഗുണഭോക്താവിൽനിന്ന് വണ്ടി ഏറ്റുവാങ്ങുകയും പകരം വാഹനം നൽകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.