മക്ക: ഇത്തവണ മഷാഇർ മെട്രൊ ട്രെയിന്‍ സൗകര്യം ലഭിക്കുക 68000 ഇന്ത്യൻ ഹാജിമാര്‍ക്ക്. ഇന്ത്യന്‍ ഹജ്ജ് മിഷന് കിഴിലെത്തിയ 68000 ഹാജിമാര്‍ക്ക് ട്രെയിനിലും ബാക്കിവരുന്ന ഹാജിമാര്‍ക്ക് ബസ്സിലുമായിരിക്കും യാത്ര. ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പ്രധാന കേന്ദ്രങ്ങളായ മിന, മുസ്ദലിഫ, അറഫ, ജംറാത്ത് എന്നിവിടങ്ങളിലേക്കാണ് ഹാജിമാര്‍ക്ക് ഹജ്ജ് ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടത്. യാത്രാസംവിധാനം ഒരുക്കൽ ഹജ്ജ് എജന്‍സിയുടെ (മുതവിഫ് ) ഉത്തരവാദിത്തമാണ്. ഈ വർഷം ഇന്ത്യന്‍ ഹജ്ജ് മിഷന് കിഴിലെ ഹാജിമാര്‍ 34 ഹജ്ജ് എജന്‍സികളുടെ കിഴിലാണ് എത്തിയിട്ടുള്ളത്. ഇതില്‍ മക്തബ് നമ്പര്‍ 26 മുതല്‍ 44 വരെയുള്ള (33 ഒഴികെ) 17 മക്തബുകളിലുള്ള 68000 ഹാജിമാർക്കാണ് ഇത്തവണ ട്രെയിനില്‍ യാത്ര ചെയാന്‍ സൗകര്യം ലഭ്യമായത്. ബാക്കി വരുന്ന 17 മക്തബുകളിലുള്ള 60,000 ഹാജിമാർ ബസ് മാര്‍ഗം യാത്ര ചെയ്യേണ്ടി വരും. ഇവര്‍ക്ക് ഹജ്ജ് എജന്‍സികൾ പ്രത്യേക ബസ് ഒരുക്കും. മാശാഇര്‍ മെട്രോയിലേക്ക് നടന്നെത്താന്‍ കഴിയുന്ന ദൂരത്തിലുള്ള മക്തബിലെ ഹാജിമാരെയാണ് ട്രെയിൻ യാത്രക്ക് പരിഗണിക്കുന്നത്. മെട്രോയില്‍ യാത്ര ചെയ്യാന്‍ വേണ്ട ടിക്കറ്റുകള്‍ (വളകള്‍ ) ദുല്‍ഹജ്ജ് ഏഴിന് മുമ്പായി അതതു ബ്രാഞ്ചുകളിലെ ഖാദിമുല്‍ ഹുജ്ജാജ് വഴി വിതരണം ചെയ്യും. ബസുകളില്‍ യാത്ര ചെയ്യുന്ന ഹാജിമാര്‍ക്ക് നല്ല ബസുകൾ ഏർപ്പെടുത്താന്‍ ഹജ്ജ് എജന്‍സികളോട് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് ‘ഗള്‍ഫ് മധ്യമത്തോട്’ പറഞ്ഞു. കഴിഞ്ഞ വർഷം ബസ് മാര്‍ഗം യാത്ര ചെയ്ത ഇന്ത്യന്‍ ഹാജിമാരുടെ അറഫാ യാത്ര താമസിച്ചതിനെ തുടർന്നുണ്ടായ പ്രയാസം കണക്കിലെടുത്ത് മതിയായ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.