Posted On
date_range Updated On
date_range കടലിൽ കുടുങ്ങിയ 16 പേരെ മറൈൻ പട്രോൾ വിഭാഗം രക്ഷപ്പെടുത്തി
യാമ്പു: കടലിൽ മീൻ പിടിക്കാൻ പോയി യന്ത്രത്തകരാറ് മൂലം നടുക്കടലിൽ കുടുങ്ങിയ ബോട്ടിലെ 16 മത്സ്യത്തൊഴിലാളികളെ ജീവനക്കാരെ യാമ്പു മറൈൻ പട്രോളിംഗ് വിഭാഗം രക്ഷപ്പെടുത്തി. ‘പിക്‌നിക് മോഡ്’ എന്ന പേരിലുള്ള ബോട്ടാണ് വെള്ളിയാഴ്ച വൈകുന്നേരം യാമ്പുവിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പുറപ്പെട്ടത്.
യന്ത്രത്തകരാറ് കാരണം ബോട്ടു തിരിച്ചുവരാൻ കഴിയാത്ത വിവരം കോസ്റ്റ് ഗാർഡ് വിഭാഗത്തെ അറിയിച്ചത് പ്രകാരം മറൈൻ പട്രോൾ വിഭാഗത്തിെൻറ ആധുനിക സംവിധാനങ്ങളുള്ള കപ്പൽ രക്ഷക്കെത്തുകയും സുരക്ഷിതമായി ബോട്ടും യാത്രക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.