മറഡോണയുടെ കുടുംബ റിയാദിലെത്തുന്നു

മറഡോണ കപ്പ്​: ഇതിഹാസ താരത്തിന്‍റെ കുടുംബം റിയാദിലെത്തി

ജിദ്ദ: മറഡോണ കപ്പിനായി സ്​പാനിഷ്​ ടീം ബാഴ്‌സലോണയും അർ​ജ​ൈന്‍റൻ ടീം ബൊക്ക ജൂനിയേഴ്‌സും തമ്മിൽ ചൊവ്വാഴ്ച​ നടക്കുന്ന ഫുട്​ബാൾ മത്സരത്തിൽ പങ്കെടുക്കാൻ ഡീഗോ മറഡോണയുടെ കുടുംബം സൗദി തലസ്ഥാനമായ റിയാദിലെത്തി. തിങ്കളാഴ്​ച രാത്രിയോടെയാണ്​ കുടുംബം റിയാദിലെത്തിയത്​.

അർജന്‍റീനയുടെ ഫുട്​ബാൾ ഇതിഹാസമായിരുന്ന ഡീഗോ മറഡോണയുടെ സ്മരണാർഥമാണ്​ മത്സരം സംഘടിപ്പിക്കുന്നത്​. മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും. റിയാദ്​ സീസണിന്‍റെ ഭാഗമായി സൗദി വിനോദ അതോറിറ്റിയാണ്​ മത്സരം ഒരുക്കിയിട്ടുള്ളത്​.

Tags:    
News Summary - Maradona Cup: The family of the legendary star arrives in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.