Posted On
date_range Updated On
date_range നാട്ടിൽ പോകാൻ കാത്തിരുന്ന മഞ്ചേരി സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: നാട്ടിൽ പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മഞ്ചേരി എളങ്കൂർ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുല്ല കുട്ടി (60) ആണ് മരിച്ചത്.
റിയാദ് ഉമ്മുൽ ഹമാമിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞുവന്നത്. ലോക്ഡൗണിനെ തുടർന്ന് ജോലിയില്ലാതായതോടെ നാട്ടിൽ പോകാൻ തീരുമാനിക്കുകയും എംബസിയിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ഭാര്യ: സക്കീന. മക്കളില്ല. റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, റിയാദ് എളങ്കൂർ കൂട്ടായ്മ ഭാരവാഹികളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.