ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ രണ്ടിൽ വിജയികളായ മംഗളൂർ യുനൈറ്റഡ് ടീം

സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ മംഗളൂർ യുനൈറ്റഡ് ജേതാക്കൾ

ദമ്മാം: എച്ച്.സി.എൽ സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ മംഗളൂർ യുനൈറ്റഡ് ജേതാക്കളായി. ഫൈനലിൽ കേരള ഇലവൻസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിജയം. കേരള ഇലവൻസ് റണ്ണേഴ്‌സ് അപ്പായി. കലാം റോയൽ ബോയ്സ് മൂന്നാം സ്ഥാനവും കെ.എൽ - 14 അൽഅഹ്സ നാലാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം തവണയാണ് അൽഅഹ്സ ക്രിക്കറ്റ് കമ്മിറ്റി ലീഗ് അടിസ്ഥാനത്തിൽ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.

ക്രിക്കറ്റിന്റെ ആവേശം അലതല്ലിയ മത്സരങ്ങളായിരുന്നു കഴിഞ്ഞ ഏഴ് ആഴ്ചകളായി ഹുഫൂഫ് ഷിപ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. 10 ടീമുകളിൽ നിന്നായി 180ൽപരം കളിക്കാർ പങ്കാളികളായി. സമാപന ചടങ്ങിൽ അൽഅഹ്സ ക്രിക്കറ്റ് കമ്മിറ്റി പ്രസിഡന്റ് നജ്മൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സിറിൽ മാമൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികൾ അൽ അവാദ് ട്രാവൽസ് പ്രതിനിധി അൽതാഫ്, സാമ റീം സൂപ്പർമാർക്കറ്റ് പ്രതിനിധി ജെയ്സൺ, ക്യു.സി ഇലക്ട്രോണിക്സ് പ്രതിനിധി കലാം എന്നിവർ ചേർന്ന് വിതരണം ചെയ്തു. കാഷ് അവാർഡുകൾ കമ്മിറ്റി അംഗങ്ങളായ രാജേഷ് രാജു, സലാം മൂലയിൽ, രജീഷ് ചൊവ്വന്നൂർ എന്നിവരും കൈമാറി. മറ്റു സമ്മാനങ്ങൾ ലിജു വർഗീസ്, നിയാസ്, ഷമീർ, ഹർഷദ് എന്നിവർ ചേർന്ന് നൽകി.

 ടൂർണമെൻറിലെ മികച്ച താരമായി രാജേഷിനെ (കലാം റോയൽ ബോയ്സ്) തിരഞ്ഞെടുത്തു. ഫൈനലിലെ മികച്ച കളിക്കാരനായി മുസ്തഫ (മംഗളൂർ യുനൈറ്റഡ്), മികച്ച ബാറ്ററായി ഇസ്മാഈൽ (കലാം റോയൽ ബോയ്സ്), മികച്ച ബൗളറായി രാജേഷ് (കലാം റോയൽ ബോയ്സ്), മികച്ച വിക്കറ്റ് കീപ്പറായി ഇസ്മാഈൽ (കലാം റോയൽ ബോയ്സ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അൽഅഹ്സയിലെ ക്രിക്കറ്റ് കൂട്ടായ്മക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അബ്ദുൽ കലാം, ഹമീദ് ബള്ളൂർ എന്നിവരെയും ടൂർണമെൻറ് നടത്തിപ്പിനുള്ള സംഭാവനകൾ പരിഗണിച്ച് ജീത്ത് വേണുഗോപാൽ, അൻസാർ നാസർ എന്നിവരെയും കമ്മിറ്റി ആദരിച്ചു.

Tags:    
News Summary - Mangalore United won the season two cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.