???????? ??????????

ഇന്ത്യാക്കാരനെന്ന്​ തോന്നിക്കുന്നയാൾ ബത്​ഹയിൽ അലയുന്നു

റിയാദ്​: ഇന്ത്യാക്കാരനെന്ന്​ തോന്നിക്കുന്നയാൾ ബത്​ഹയിലെ തെരുവിൽ അലയുന്നു. ബത്​ഹയിലെ മദീന സൂപ്പർമാർക്കറ്റിന്​ സമീപത്ത്​ മുഷിഞ്ഞ വേഷത്തിൽ അലഞ്ഞുനടന്ന ഇയാൾ ​ഹിന്ദിയിൽ സംസാരിക്കുകയും വെള്ളം വേണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തപ്പോൾ കെ.എം.സി.സി പ്രവർത്തകർ വെള്ളവും ഭക്ഷണവും നൽകി. അയാളെ കുളിപ്പിച്ച്​ വൃത്തിയാക്കുകയും പുതിയ വസ്​ത്രം വാങ്ങി ധരിപ്പിക്കുകയും ചെയ്​തു. 

എത്രയോ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ ഇയാൾ അലയുകയായിരുന്നത്രെ. ഇ​േപ്പാഴാണ്​ മലയാളികളുടെ ശ്രദ്ധയിൽപ്പെട്ടത്​. ബുദ്ധിസ്ഥിരത നഷ്​ടപ്പെട്ട അവസ്ഥയിലാണ്​. ചോദിച്ചതിനൊന്നും കൃത്യമായ മറുപടി പറയുന്നില്ല. ഹിന്ദി പറയുന്നത്​ കൊണ്ട്​ തന്നെ ഇന്ത്യാക്കാരനാണെന്നാണ്​ കരുതുന്നത്​. 

മെഹ്​ബൂബ്​ ധർമടത്തി​​​െൻറ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ ഇയാൾക്ക്​ വേണ്ട സഹായം ചെയ്​തുകൊടുക്കുന്നുണ്ട്​. സൗദി പൊലീസിലും ഇന്ത്യൻ എംബസിയിലും വിവരം അറിയിച്ചു​. ഇയാളെ കുറിച്ച്​ അറിയുന്നവർ 0532984229 (മെഹബൂബ് ധർമ്മടം), 0509247526 (മുജീബ് ഉപ്പട) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്​ സാമൂഹിക പ്രവർത്തകർ അഭ്യർഥിച്ചു.

Tags:    
News Summary - Man Wandering In Soudi Arabia -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.