യാമ്പു: യാമ്പു റോയൽ കമീഷൻ കടൽത്തീരങ്ങളിലെ ‘മാൻ ഗ്രോവ് ഫോറസ്റ്റ്’ എന്നറിയപ്പെടു ന്ന കണ്ടൽക്കാടുകൾ വർണാഭമായ കാഴ്ചയും ജീവശ്വാസവുമായി നിലകൊള്ളു ന്നു. നിരവധി സമുദ്ര ജീവിക ൾക്കും പക്ഷികൾക്കുമുള്ള സംയോജിത ആവാസവ്യവസ്ഥയാണിത്. 1970കളുടെ അവസാനത്തിൽ യാമ്പു വ് യവസായനഗരം സ്ഥാപിതമായതു മുതൽ ഇവിടത്തെ കടൽത്തീരങ്ങളിൽ കണ്ടൽ നിലനിർത്താൻ യാമ്പു റോയൽ കമീഷൻ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ശാസ്ത്രീയ പഠനത്തിനും പ്രകൃതിയുടെ നന്മക്കുംവേണ്ടി ഇവ ഉപയോഗപ്പെടുത്താനും അതിനായി നല്ല പരിപാലനം ചെയ്യാനും ബന്ധപ്പെട്ടവർ ജാഗ്രത കാണിക്കുന്നതും ശ്രദ്ധേയമാണ്. പ്രകൃതിയുടെ മനോഹാരിത നിലനിർത്താനും ദേശാടനപ്പക്ഷികൾക്കും മറ്റും താവളമൊരുക്കാനും കണ്ടൽക്കാടുകളുടെ സംരക്ഷണം ഏറെ അനിവാര്യമാണ്. തീര പ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ് ഇവ. ഉപ്പുകലർന്ന വെള്ളത്തിൽ കൂടുതലായി വളരുന്ന ഇത്തരം ചെടികൾക്ക് വേറിട്ട പ്രത്യേകതകളുള്ളതായി പഠനങ്ങൾ പറയുന്നു. വലിയ തിരമാലകൾ ഇല്ലാത്തതിനാലാണ് ചെങ്കടൽതീരങ്ങളിലെ പല ഭാഗത്തും കണ്ടൽച്ചെടികൾ സുലഭമായി വളരുന്നത്. കടലിൽനിന്ന് ഒഴുകിയെത്തുന്ന ഫലഭൂയിഷ്ടമായ എക്കലും ധാതുലവണങ്ങളുമാണ് ഈ ചെടികളുടെ വളർച്ചക്ക് അടിസ്ഥാനം. കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും തടയാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്.
കണ്ടൽക്കാടുകളുടെ കരുതൽശേഖരത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറക്ക് അവബോധം നൽകാനും ആവശ്യമായ ബോധവത്കരണ പരിപാടികൾ ബന്ധപ്പെട്ടവർ നടപ്പാക്കുന്നുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു വിദ്യാർഥികളെ കൊണ്ടുവന്ന് കണ്ടൽക്കാടുകൾ പരിചയപ്പെടുത്തുന്നതോടൊപ്പം അവയുടെ വ്യാപനത്തിെൻറ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും ഉതകുന്ന പരിപാടികളും റോയൽ കമീഷൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പ്രകൃതി ദത്ത ആവാസവ്യവസ്ഥ ഒരുക്കുന്നതിലൂടെ പക്ഷികൾക്കും മറ്റു ജീവികൾക്കും സ്വൈരമായി വിഹരിക്കാൻകൂടി ഇവിടെ കഴിയുന്നു. കണ്ടൽ ക്കാടുകൾ ലോകത്തിെൻറ പലഭാഗങ്ങളിലും വൻ തോതിൽ നശീകരണം നേരിടുന്നു. കൃഷിക്കു വേണ്ടിയും കെട്ടിടങ്ങൾ നിർമിക്കാനുമാണ് ഇവ പലയിടത്തും നശിപ്പിക്കുന്നത്. ജലമലിനീകരണംകൊ ണ്ടും ചിലയിടങ്ങളിൽ ഇവ നശിക്കുന്നുണ്ട്. തീര ദേശത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കണ്ടൽക്കാടുകൾക്ക് വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.