റിയാദ് മലർവാടി സംഘടിപ്പിച്ച റമദാൻ ഫാമിലി ക്വിസിൽ കാശ് അവാർഡ് നേടിയ കുട്ടികൾ
Posted On
date_range Updated On
date_range മലർവാടി കാശ് അവാർഡ് വിതരണംചെയ്തു
റിയാദ്: റമദാനോടനുബന്ധിച്ച് റിയാദ് പ്രവിശ്യയിലെ മലർവാടി അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച റമദാൻ ഫാമിലി ക്വിസിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയവർക്കുള്ള കാശ് അവാർഡു വിതരണം ചെയ്തു.
നഹ് യാൻ അബ്ദുല്ലത്തീഫ്, മിഷൽ സൈനബ്, ഇൽഹാം സുഹൈർ, ഹസീന ഉമർ, മുഹമ്മദ് ഫായിസ് എന്നിവരുടെ കുടുംബങ്ങളാണ് ആദ്യ അഞ്ച് സ്ഥാനം കരസ്ഥമാക്കിയത്. മലർവാടി രക്ഷാധികാരികളായ സിദ്ദീഖ് ബിൻ ജമാൽ, തൗഫീഖ് റഹ്മാൻ, നസീറ റഫീഖ്, ബുഷ്റ ഹനീഫ്, സാജിദ് ചേന്ദമംഗല്ലൂർ എന്നിവർ സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.