സാജിത
മക്ക: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന മലയാളി തീർഥാടക മരിച്ചു. തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ അറകുളം വടക്ക് സ്വദേശി പുതുവീട്ടിൽ ഹബീബിന്‍റെ ഭാര്യ സാജിത (52) യാണ് മിനായിലെ ആശുപത്രിയിൽ മരിച്ചത്.
ശ്വാസ തടസ്സം ഉണ്ടായിരുന്ന ഇവർ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു അറഫ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. മിന അൽ ജസർ ആശുപത്രിയിലാണ് മരിച്ചത്. മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ് പിതാവ്. മാതാവ് നബീസ ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.