Posted On
date_range Updated On
date_range മലയാളിയെ റിയാദിൽ കാണാതായി
റിയാദ്: സുഖമില്ലാതെ ആശുപത്രിയിൽ പോയ മലയാളിയെ റിയാദിൽ കാണാതായെന്ന് പരാതി. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും റിയാദിലെ അൽമുഹൈദിബ് കമ്പനിയിലെ ഡ്രൈവറുമായ തളിക്കളം മുഹമ്മദിനെയാണ് (സൈദു-57) മെയ് 27 മുതൽ കാണാതായത്.
റിയാദിലെ ശുമൈസി ആശുപത്രിയിൽ അന്നാണ് ചികിത്സ തേടി പോയത്. അതിനുശേഷം ഇദ്ദേഹത്തെകുറിച്ചു യാതൊരു വിവരവുമില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സഗീർ അന്താരത്തറ (0502288045), അനൂപ് (0502325473, 0564498898) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.