റിയാദ്: മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട് പെൺകുട്ടി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ വഴി റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ(18) ആണ് മരിച്ചത്.
സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഫർഹാന ഷെറിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരതരമെന്നാണ് വിവരം.
റിയാദിൽ ജോലി ചെയ്യുന്ന സിദ്ദീഖ് സന്ദർശന വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കാനായി ബഹ്റൈനിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ദമ്മാം-റിയാദ് ഹൈവേയിൽ ഖുറൈസ് പട്ടണത്തിന് സമീപം ഹുറൈറ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.