സിബി
Posted On
date_range Updated On
date_range മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
അറാർ: മലയാളിെയ സൗദി വടക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കൽ ഭാസ്കരെൻറ മകൻ സിബി (55) ആണ് മരിച്ചത്.
അറാറിനും ഹഫർ അൽ ബാതിനും ഇടയിലുള്ള റഫ പട്ടണത്തിലെ താമസസ്ഥലത്തെ മുറിക്കുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം റഫയിലെ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്മിതയാണ് ഭാര്യ. വിസ്മയ, അർജുൻ എന്നിവർ മക്കളും ജിതൻ മരുമകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.