ഷാ​ജു​

മ​ല​യാ​ളി റി​യാ​ദി​ൽ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു

റി​യാ​ദ്: ഉ​റ​ക്ക​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. റി​യാ​ദ്​ ന്യൂ ​സ​ന​യ്യ​യി​ല്‍ താ​മ​സി​ക്കു​ന്ന കൊ​ല്ലം ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം സ​ലീം മ​ന്‍സി​ല്‍ ഷാ​ജു​വാ​ണ്​ (40) മ​രി​ച്ച​ത്. രാ​വി​ലെ എ​ഴു​ന്നേ​ല്‍ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ വ​ന്നു​നോ​ക്കി​യ​പ്പോ​ള്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഒ​രു​വ​ര്‍ഷം മു​മ്പ് പു​തി​യ വി​സ​യി​ല്‍ വ​ന്ന​താ​യി​രു​ന്നു.

ഭാ​ര്യ: ഷീ​ജ​യ. മ​ക്ക​ള്‍: ജാ​സ്മി​ന്‍ (പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍ഥി​നി), ഇ​ജാ​സ് (ഒ​മ്പ​താം ക്ലാ​സ്). കെ.​എം.​സി.​സി വാ​ദി ദ​വാ​സി​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ന്‍ ക​ണ്ണേ​റ്റി​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം റി​യാ​ദി​ല്‍ ഖ​ബ​റ​ട​ക്കു​ന്ന​തി​ന് റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വെ​ല്‍ഫെ​യ​ര്‍ വി​ങ്​ ചെ​യ​ര്‍മാ​ന്‍ സി​ദ്ദീ​ഖ് തു​വ്വൂ​ര്‍, ഫി​റോ​സ് കൊ​ട്ടി​യം, ഷ​റ​ഫു​ദ്ദീ​ന്‍ മ​ട​വൂ​ർ, മു​നീ​ർ, റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, നൗ​ഷാ​ദ് ഉ​മ​യ​ന​ല്ലൂ​ര്‍ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.