Posted On
date_range Updated On
date_range സൗദി സ്ഥാപക ദിനത്തിൽ സ്വദേശികൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് മലയാളി ബാലിക
ബുറൈദ: സൗദി സ്ഥാപക ദിനാചരണത്തിനിടെ ബുറൈദയിൽ നൃത്തം വെച്ച മലയാളി ബാലിക സ്വദേശികളുടെയും കാണികളായ പ്രവാസികളുടെയും മനം കവർന്നു. ബുറൈദയിൽ ട്രാവൽ ഓഫിസ് നടത്തുന്ന കൊല്ലം കൂട്ടിക്കട സ്വദേശി സയ്യിദ് ഇഖ്ബാൽ ലിബാസിെൻറ മകൾ ഇശൽ മർയം എന്ന അഞ്ച് വയസുകാരിയാണ് സ്വദേശികൾക്കൊപ്പം നൃത്തം വെച്ചത്.
മാതാപിതാക്കൾക്കൊപ്പം സ്വദേശികളുടെ പാരമ്പര്യ നൃത്തം കണ്ടുനിന്ന ഇശാൽ അതിൽ ആകൃഷ്ടയായി അവരോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു. പരിപാടിയുടെ സമാപനത്തിൽ കുട്ടിയുടെ പിതാവിനെയും സഹോദരൻ ഒരു വയസുള്ള ലാഇക്ക് സെയ്യിദിനെയും സംഘാടകർ വേദിയിൽ വിളിച്ച് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.