ഇന്ന് നാട്ടിലെത്തേണ്ട മലയാളി റിയാദിൽ മരിച്ചു

റിയാദ്​: ഫൈനൽ എക്​സിറ്റിൽ ചൊവ്വാഴ്​ച നാട്ടിലെത്തേണ്ട മലയാളി റിയാദിൽ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ പരേതനായ തെക്കാടിയിൽ ഹമീദി​​​െൻറ മകൻ റഷീമോനാണ്​ (43) തിങ്കളാഴ്​ച ഹൃദയാഘാതം മൂലം ബത്​ഹയിലെ താമസസ്ഥലത്ത്​ മരിച്ചത്​. ഫൈനൽ എക്​സിറ്റിൽ പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ റഷീമോൻ രാവിലെ ശാരീരികാസ്വാസ്​ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഇഞ്ചക്ഷനെടുത്ത ശേഷം തിരികെ താമസസ്ഥലത്തേക്ക്​​ നടക്കുന്നതിനിടയിൽ ഫ്ലാറ്റ്​ സ്ഥിതി ചെയ്യുന്ന കെട്ടിടത്തി​​​െൻറ താഴത്തെ നിലയിലെത്തിയപ്പോൾ തളർച്ച തോന്നി നിലത്തിരുന്നു. ആ ഇരുപ്പിൽ തന്നെ മരണം സംഭവിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലാണ്​. 16 വർഷമായി റിയാദിലുള്ള ഇദ്ദേഹം രണ്ട്​ വർഷം മുമ്പാണ്​ അവസാനമായി നാട്ടിൽ പോയി മടങ്ങിയത്​. അതിന്​ ശേഷം ഇഖാമ പുതുക്കാൻ കഴിഞ്ഞിരുന്നില്ല.

ഒടുവിൽ ഇന്ത്യൻ എംബസിയിൽ നിന്ന്​ എമർജൻസി സർട്ടിഫിക്കറ്റ്​ വാങ്ങിയാണ്​ നാട്ടിലേക്ക്​ മടങ്ങാൻ ഒരുക്കം നടത്തിയത്​. പുലർച്ചെ 2.30ക്കുള്ള വിമാനത്തിൽ റിയാദിൽ നിന്ന്​ പുറപ്പെട്ട്​ രാവിലെ നാട്ടിലെത്താനായിരുന്നു തീരുമാനം. അതിനിടയിലാണ്​ മരണമെത്തിയത്​. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്നുകഴിച്ചിരുന്നു. ഭാര്യ: ഷഫീന. മക്കൾ: ഫാത്വിമ, ഖദീജ.

Tags:    
News Summary - Malayalee death Riyadh-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.