ജിദ്ദ: സൗദി അറേബ്യ ആസ്ഥാനമായ ‘മലയാളം ന്യൂസ്’ ദിനപ്പത്രം എഡിറ്റർ ഇൻ ചീഫും മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഫാറൂഖ് ലുഖ്മാൻ (80) നിര്യാതനായി. അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. ശനിയാഴ്ച ഉച ്ചക്ക് 11.30 ഒാടെയാണ് മരണം. ഖബറടക്കം ശനിയാഴ്ച രാത്രി 7.30 ഒാടെ ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ.
മുംബൈ സെൻറ് സേവ് യേഴ്‌സ് കോളജിൽനിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽനിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഫാറൂഖ് ലുഖ്മാൻ അറബിക് ദിനപ്പത്രമായ ഫത്ഹുൽ ജസീറയുടേയും ഇംഗ്ലീഷ് വാരികയായ ഏദൻ ക്രോണിക്കിളിെൻറയും എഡിറ്റർ പദവിയാണ് ആദ്യമായി ഏറ്റെടുത്തത്.
ഡെയ്‌ലി മെയിൽ, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവർത്തിച്ചു. 1975ൽ ജിദ്ദയിലെത്തി അറബ് ന്യൂസിെൻറ പ്രഥമ മാനേജിങ് എഡിറ്ററായി ചുമതലയേറ്റു. അറബ് ന്യൂസിെൻറ മുഖ്യ പത്രാധിപസ്ഥാനത്തേക്കു വരുന്നതിനുമുമ്പ് അറബ് ലോകത്തെ പ്രഥമ സാമ്പത്തികകാര്യ ദിനപ്പത്രമായ ഇഖ്തിസാദിയയുടെ മാനേജിങ് എഡിറ്ററായും പ്രവർത്തിച്ചു. മലയാളം ന്യൂസിനു പുറമെ ഉർദു ന്യൂസ്, ഉർദു മാഗസിൻ എന്നിവയുടെയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു.
അറബിയിൽ മാത്രം അയ്യായിരത്തിൽ പരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ ഇന്ത്യയെക്കുറിച്ചു മാത്രം നൂറിൽപരം ലേഖനങ്ങളുണ്ട്.
മക്കൾ: വാഹി ലുഖ്മാൻ (ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി അധ്യാപിക) , ദാഫർ ലുഖ്മാൻ , അബ്ദുല്ല, മാഹിർ ലുഖ്മാൻ (മൂവരും യു.എ.ഇ), യുംന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.